Kasaragod: നീലേശ്വരത്തിനടുത്ത് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. ശരത്-അജിത ദമ്പതികളുടെ മകൾ Rithu Chandra ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ കളിപ്പാട്ടം സമീപത്ത് കൂട്ടിവെച്ചിരുന്ന മരസാധനങ്ങൾക്കിടയിലേക്ക് പോയതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്.
ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും അവിടെ ആന്റിവെനം ലഭ്യമല്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്കായി Government Medical College Hospital Pariyaram ലേക്ക് മാറ്റി. യാത്രയ്ക്കിടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ആന്റിവെനം നൽകിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു.
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം ദുർബലമായതിനെ തുടർന്ന് ഐസിയുവിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ കുട്ടി മരണപ്പെട്ടു.
English Summary
In Kasaragod, a four-and-a-half-year-old girl, Rithu Chandra, died after a snake bite incident while playing in her yard. She was initially taken to a local health centre, but due to lack of antivenom, she was shifted to Government Medical College Hospital Pariyaram. Despite treatment and ventilator support, she succumbed after three days.

