തൃശ്ശൂർ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനമായി. മുണ്ടത്തിക്കോട് സ്ഫോടന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗത്തിൽ ഈ നിർണായക തീരുമാനം എടുത്തത്.
തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പൂരം സംബന്ധിച്ച ക്രമീകരണങ്ങൾ അന്തിമമാക്കിയത്. സാധാരണയായി ഒരു മണിക്കൂർ നീളുന്ന കുടമാറ്റം ഇത്തവണ 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം.
ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ പ്രധാന ചടങ്ങുകൾ പതിവുപോലെ തന്നെ നടക്കും. കൂടാതെ 15 വീതം ആനകളെ അണിനിരത്താനും തീരുമാനം എടുത്തിട്ടുണ്ട്.
വെടിക്കെട്ടും കുടമാറ്റവും ഒഴിവാക്കണമെന്ന സർക്കാർ നിർദേശമുണ്ടായിരുന്നുവെങ്കിലും, കുടമാറ്റം ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് ദേവസ്വങ്ങൾ ഉറച്ചുനിന്നത്. ഇതോടെ കുടമാറ്റം ചുരുക്കിയ രീതിയിൽ നടത്താൻ ധാരണയായി.
ഇതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരണസംഖ്യ 14 ആയി. നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.
കാണാതായവരെ കണ്ടെത്തുന്നതിനായി പൊലീസ് വ്യാപക പരിശോധന തുടരുകയാണ്.
English Summary
The Thrissur Pooram will be held without fireworks this year following the Mundathikkode explosion tragedy. A high-level meeting decided to shorten the traditional Kudamattam ceremony from one hour to just 15 minutes.
Other major rituals, including Ilanjithara Melam and Madathil Varavu, will continue as usual, with 15 elephants participating on each side. While the government had suggested skipping both fireworks and Kudamattam, temple authorities insisted on conducting the ritual in a limited format.
The death toll in the related explosion has risen to 14, and search operations are ongoing.

