ജോലി സമ്മർദ്ദം അതിരുവിട്ടു; ആഴ്ചയിൽ 100 മണിക്കൂറിലധികം ജോലി—റസിഡന്റ് ഡോക്ടറുടെ ആത്മഹത്യാശ്രമം, സുപ്രീം കോടതിയെ സമീപിച്ച് പ്രതിശ്രുത വരൻ

0

ന്യൂഡൽഹി: ജോലി സമ്മർദ്ദവും മതിയായ വിശ്രമമില്ലായ്മയും കാരണം ആലപ്പുഴ മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ സേതുലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന ആരോപണവുമായി പ്രതിശ്രുത വരൻ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാട് സ്വദേശിയായ യദുകൃഷ്ണൻ സനിൽ കുമാറാണ് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചത്.


തുടർച്ചയായ ഷിഫ്റ്റുകളും ഡ്യൂട്ടി സമയത്തിന് പുറത്തുള്ള ജോലിയും മൂലം സേതുലക്ഷ്മിക്ക് കടുത്ത ശാരീരിക ക്ഷീണവും മാനസിക സമ്മർദ്ദവും ഉണ്ടായിരുന്നുവെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. ആഴ്ചയിൽ 100 മണിക്കൂറിലധികം ജോലി ചെയ്തിരുന്നുവെങ്കിലും ഔദ്യോഗികമായി 45 മണിക്കൂർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും ആരോപിക്കുന്നു.
മാർച്ച് 6-നാണ് ആത്മഹത്യാശ്രമം നടന്നത്.

ചികിത്സയ്ക്ക് ശേഷം വിശ്രമം ആവശ്യമുണ്ടായിരുന്നിട്ടും പത്ത് ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാൻ ആശുപത്രി നിർദേശം നൽകിയതായും, അതിന് കഴിയില്ലെങ്കിൽ 50 ലക്ഷം രൂപ ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ടതായും ഹർജിയിൽ പറയുന്നു.


റസിഡന്റ് ഡോക്ടർമാരുടെ ജോലി സാഹചര്യങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ റിട്ട് ഹർജിയിൽ കക്ഷി ചേരാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. 1992ലെ യൂണിഫോം സെൻട്രൽ റെസിഡൻസി സ്കീം പ്രകാരം ആഴ്ചയിൽ 48 മണിക്കൂർ ജോലി മാത്രമാണ് അനുവദനീയമെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.


A resident doctor from Alappuzha Medical College allegedly attempted suicide due to extreme work stress and lack of rest. Her fiancé approached the Supreme Court seeking to intervene in an ongoing plea regarding working conditions of resident doctors.
The plea claims that she worked over 100 hours per week, while only 45 hours were officially recorded. Continuous shifts, physical exhaustion, and mental distress reportedly contributed to the incident. The hospital allegedly asked her to resume duty within 10 days or pay a ₹50 lakh bond. The petitioner has urged the court to enforce existing rules limiting working hours to 48 per week.

LEAVE A REPLY

Please enter your comment!
Please enter your name here