‘സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യം; രാജീവ് ചന്ദ്രശേഖർ

0

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ്. ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ശബരിമലയിലെ സ്വർണക്കൊള്ള, ആരോഗ്യ – വിദ്യാഭ്യാസ മേഖലകളിലെ വീഴ്ച എന്നിവയിൽ കഴിഞ്ഞ പത്ത് വർഷമായി കോൺഗ്രസ് മൗനം പാലിച്ചു. ഇതൊക്കെ സിപിഐഎം കോൺഗ്രസ് ഡീലിന്റെ തെളിവാണ്. സിപിഐഎമ്മും കോൺഗ്രസും തമ്മിൽ ഒരു ഡീൽ ഉണ്ട് അതിന്റെ പേരാണ് ഇന്ത്യൻ സഖ്യം. കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ എന്താണ് ഡീലുള്ളത്? യുഡിഎഫ് സർക്കാർ വന്നാൽ മുസ്ലിം ലീഗിന്റെ ഒരു ഉപമുഖ്യമന്ത്രി ഉണ്ടാകുമെന്നതാണ് ഡീൽ. 6 മന്ത്രിമാരായിരിക്കും ലീഗിൽ നിന്നും ഉണ്ടാകാൻ പോകുന്നത്.

ഡീൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാൻ എന്നാൽ അത് എന്താണെന്ന് കോൺഗ്രസാണ് പറയേണ്ടത്. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡിലീനുള്ള സാധ്യത വട്ടപൂജ്യമാണ് കാരണം സിപിഐഎമ്മിന്റെ അഴിമതികളെ ഉയർത്തിക്കാട്ടിയ ഏക പാർട്ടിയാണ് ബിജെപി അതുകൊണ്ടുതന്നെ അവരുമായി ഡീൽ ഉണ്ടാക്കേണ്ട കാര്യം ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here