തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് തിങ്കളാഴ്ച 108 ആംബുലൻസിൽ മാത്രം 21 പേരെയാണ് ആശുപത്രിയിൽ എത്തിച്ചത്. എട്ടുപേരെ പാമ്പുകടിയേറ്റെന്ന സംശയത്തിലും ആശുപത്രിയിലേക്ക് മാറ്റി.
പാമ്പുകടിയേറ്റെന്ന സംശയത്തിൽ കോഴിക്കോട്-3, തിരുവനന്തപുരം-2, കോട്ടയം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഓരോരുത്തരേയും പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് അഞ്ച് പേരെയും തിരുവനന്തപുരം മൂന്ന് പേരെയും ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ രണ്ട് പേരെ വീതവും പാലക്കാടും വയനാടും കോട്ടയത്തുമായി ഓരോരുത്തരെയുമാണ് പാമ്പ് കടിയേറ്റ നിലയിൽ 108 ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

