Nellipilly: വീട്ടിലെ സ്വീകരണ മുറിയിലെ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ ദാരുണ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു. നല്ലേപ്പിള്ളി സൗത്ത് സ്ട്രീറ്റ് സ്വദേശിയായ കറുപ്പസ്വാമിയുടെ മകൻ അഭിനവാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം.
മാതാപിതാക്കളും സഹോദരിയും പുറത്തുപോയിരുന്ന സമയത്ത് വീട്ടിൽ കുട്ടിയും മുത്തശ്ശിയും മാത്രമുണ്ടായിരുന്നു. വീട്ടിലെ ഊഞ്ഞാലിന്റെ കൊളുത്തിൽ ഇട്ടിരുന്ന വസ്ത്രത്തിൽ പിടിച്ച് ആടാൻ ശ്രമിക്കുന്നതിനിടെ അത് കഴുത്തിൽ കുരുങ്ങിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അൽപസമയം കഴിഞ്ഞ് മുത്തശ്ശി എത്തി നോക്കുമ്പോഴാണ് കുട്ടിയെ അവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Chittur പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു. കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്റ് ഫ്രാൻസിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിനവ്. അമ്മ: പ്രിയ. സഹോദരി: അഭിനയ.
English Summary
A 10-year-old boy died in a tragic accident while playing on a swing at his home in Nellipilly.
The incident occurred when a piece of cloth got entangled around his neck while he was trying to swing. He was alone at home with his grandmother at the time. He was rushed to a hospital but could not be saved. Police in Chittur have conducted an inquest.

