Kozhikode: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു. പാലാഴി സ്വദേശിനിയായ 54കാരി ഷൈനിയാണ് മരണപ്പെട്ടത്.
പെരുമണ്ണ പയ്യടി മേത്തൽ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പ്രദേശത്തെ ഏഴ് വീട്ടമ്മമാർ ചേർന്ന് അവതരിപ്പിച്ച നൃത്തത്തിനിടെയാണ് ഷൈനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. നൃത്തം പൂർത്തിയാക്കുന്നതിന് മുമ്പ് സ്റ്റേജിന് പിറകിലേക്ക് മാറിയ ഇവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം പ്രദേശത്ത് വലിയ ദുഃഖം സൃഷ്ടിച്ചു. ഭർത്താവ് എ എൻ ഷാജുവും മക്കളായ ഡോ. സ്‌നേഹയും സപ്തയും ഉണ്ട്.
English Summary
A 54-year-old woman collapsed and died while performing a dance during a temple festival in Kozhikode.
The incident occurred at a temple in Perumanna, where she was part of a group performance. She felt unwell before completing the dance and was rushed to a nearby hospital, but could not be saved.
Slug
️ Tags

