ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; സ്വർണ്ണവിലയിൽ ഇടിവ്

0

തിരുവനന്തപുരം: സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്നത്തെ വിലയില്‍ ആശ്വസിക്കാം.ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയില്‍ നിന്ന് 260 രൂപ കുറഞ്ഞ് 1,11,800 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്.

ഒരു ഗ്രാമിന് 14,010 രൂപയില്‍ നിന്ന് 13,975 രൂപയിലേക്കും വിലയെത്തി. 35 രൂപയാണ് ഒരു ഗ്രാമിന് കുറഞ്ഞത്. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിലയിൽ ഇടിവ് സംഭവിക്കുന്നുണ്ട് എങ്കിലും അത് മൊത്തത്തിലുള്ള വിലയെ ബാധിക്കാറില്ല. കാരണം പണിക്കൂലി ഉൾപ്പെടെ സ്വർണം വാങ്ങുമ്പോൾ നല്ല വിലയാകും.

അതേസമയം, വെള്ളിക്കും വില കുറഞ്ഞിട്ടുണ്ട്.കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,64,900 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 264.90 രൂപയുമാണ് ഇന്നത്തെ വില.

LEAVE A REPLY

Please enter your comment!
Please enter your name here