കണ്ണൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമം ആരോപിച്ച് പരാതി; ഇടതുസംഘടനക്കാരെ മാത്രം ജോലിയിൽ നിയോഗിച്ചതായി ആരോപണം

0



കണ്ണൂർ: ജില്ലയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ആരോപിച്ച് യുഡിഎഫ് അനുബന്ധ അധ്യാപക സംഘടന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചു. ഇടതുപക്ഷ അനുകൂല സംഘടനകളിൽപ്പെട്ടവരെ മാത്രമാണ് തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
കെപിസിടിഎ അംഗമായ ഷിനോ പി. ജോസാണ് പരാതി നൽകിയിരിക്കുന്നത്. എകെപിസിടിഎയും എകെജിസിടിയും ഉൾപ്പെടെയുള്ള ഇടത് അനുകൂല കോളേജ് അധ്യാപക സംഘടനകളിൽപ്പെട്ട നിരവധി പേരെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഓഫീസർമാരായി നിയമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ ഫോൺ മുഖേനയാണ് നിയമനങ്ങൾ നടത്തിയതെന്നും ആരോപണമുണ്ട്.


ജില്ലാഭരണകൂടത്തിന്റെ നടപടികൾ തെരഞ്ഞെടുപ്പ് സുതാര്യതയെ ബാധിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും പരാതിക്കാർ ആരോപിക്കുന്നു. കൂടാതെ, ജില്ലയിൽ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി സിപിഐഎം നേതാവിന്റെ ഭാര്യയെ നിയമിച്ചതും വിവാദമായി ഉയർത്തിക്കാണിക്കുന്നു.
ഇത്തരത്തിലുള്ള നിയമനങ്ങൾക്കു പിന്നിൽ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണ്െന്നും ഷിനോ പി. ജോസ് ആവശ്യപ്പെട്ടു.

In Kannur, a complaint has been filed with the Chief Election Commissioner alleging attempts to sabotage the election process. A UDF-affiliated teachers’ organization claims that only individuals linked to Left-backed groups were assigned election duties.
The complainant, Shino P. Jose, alleged that appointments were made informally via phone calls, bypassing legal procedures. Concerns were also raised over the appointment of a deputy collector allegedly linked to a political leader. The complaint calls for a detailed investigation into the matter.

LEAVE A REPLY

Please enter your comment!
Please enter your name here