വീടുകളുടെ മുറ്റത്ത് ദിവസേന കാട്ടാന എത്തുന്നു… വയനാട് എരുമക്കൊല്ലി പൂളക്കുന്നിൽ ജനങ്ങൾ ഭീതിയിൽ. കാർഷിക വിളകൾ വ്യാപകമായി നശിക്കുന്നു; പരാതി നൽകിയിട്ടും നടപടി ഇല്ലെന്നാരോപണം

0

മേപ്പാടി: വയനാട് എരുമക്കൊല്ലി പൂളക്കുന്ന് പ്രദേശം കാട്ടാന ഭീതിയിൽ. ജനവാസ മേഖലകളിലേക്ക് സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്നതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. രാത്രിയാകുമ്പോൾ വീടുകളുടെ മുറ്റത്തേക്കും കാട്ടാനകൾ എത്തുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പൂളക്കുന്ന് ഭജനമഠത്തിന് സമീപമുള്ള വീടുകളുടെ മുറ്റത്ത് ദിവസേന കാട്ടാനകളെത്തുന്നതായാണ് പരാതി. ഇതോടെ രാത്രി സമയങ്ങളിൽ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും ആളുകൾക്ക് ഭയമാണ്. കൃഷിയിടങ്ങളിലിറങ്ങി കാർഷിക വിളകളും വ്യാപകമായി നശിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
ഇതുസംബന്ധിച്ച്‌ നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ചില തോട്ടങ്ങൾ കാടുമൂടിക്കിടക്കുന്നതും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നുവെന്നാണ് അവരുടെ ആരോപണം.
കാട്ടാനകളെ തടയാൻ വൈദ്യുതിവേലി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പാക്കണമെന്നും വനാതിർത്തി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് ഒരാൾ മരിച്ചതും നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

Residents of Poolakunnu in Erumakkolli near Meppadi in Wayanad are living in fear as wild elephants frequently enter residential areas. Locals say elephants have been appearing in house compounds almost every night for the past week, damaging agricultural crops. Despite repeated complaints, they allege that effective action has not been taken. Residents have demanded measures such as electric fencing and street lights along forest border areas to prevent elephant intrusion.

LEAVE A REPLY

Please enter your comment!
Please enter your name here