വാഷിങ്ടൺ: അമേരിക്കയ്‌ക്കെതിരെ ആണവ-മിസൈൽ ഭീഷണി ഉയരുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. തുളസി ഗബ്ബാർഡ് അവതരിപ്പിച്ച ‘വാർഷിക ഭീഷണി വിലയിരുത്തൽ’ പ്രകാരം വാർഷിക ഭീഷണി വിലയിരുത്തൽ , ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാന ഭീഷണിയെന്ന് ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കൻ മണ്ണിൽ എത്താൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐ.സി.ബി.എം) പാകിസ്ഥാൻ വികസിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2025-ൽ ഏകദേശം 3,000 മിസൈലുകൾ യുഎസിനെ ലക്ഷ്യമിട്ട് ശേഷിയുണ്ടായിരുന്നെങ്കിൽ, 2035-ഓടെ ഇത് 16,000 ആയി ഉയരുമെന്നാണ് വിലയിരുത്തൽ.
ഈ രാജ്യങ്ങൾ ആണവവും പരമ്പരാഗതവുമായ പേലോഡുകളുമായി ദൂരപ്രാപ്തിയുള്ള മിസൈൽ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും തുളസി ഗബ്ബാർഡ് വ്യക്തമാക്കി. ചൈനയും റഷ്യയും അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിവുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇതിനിടെ ഉത്തര കൊറിയ ഇതിനകം തന്നെ യുഎസ് മണ്ണിൽ എത്താൻ കഴിവുള്ള ഐ.സി.ബി.എം സംവിധാനങ്ങൾ കൈവശം വച്ചിരിക്കുകയാണ്. കൂടാതെ അവരുടെ ആണവ ശേഖരം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൊണാൾഡ് ട്രംപ് ഉന്നയിച്ച വാദങ്ങൾക്ക് വിരുദ്ധമായ അഭിപ്രായമാണ് റിപ്പോർട്ടിൽ പങ്കുവെച്ചിരിക്കുന്നത്. 2025-ലെ ആക്രമണങ്ങൾക്ക് ശേഷം Iran യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
The US intelligence community’s Annual Threat Assessment, presented by Tulsi Gabbard, warns of growing nuclear and missile threats to the United States from countries including Russia, China, North Korea, Iran, and Pakistan. The report highlights Pakistan’s development of intercontinental ballistic missiles capable of reaching the US. It also notes a sharp rise in missile threats expected by 2035 and ongoing advancements by China and Russia to bypass US defense systems.

