കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം കനക്കുന്നു; “ആത്മവിശ്വാസം തകർന്നു, ഇപ്പോൾ പ്രതിസന്ധിയിൽ” — എം.വി ഗോവിന്ദൻ

0



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ശക്തമാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിമർശിച്ചു.


യുഡിഎഫും കോൺഗ്രസും വലിയ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർ പ്രതിസന്ധിയിലാണെന്ന് ഇപ്പോഴാണ് വ്യക്തമായതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇത്തവണത്തെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എൽഡിഎഫിൽ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ചില മണ്ഡലങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിച്ച് പരിഹരിക്കുമെന്നും വ്യക്തമാക്കി.


കോൺഗ്രസിൽ സ്ഥാനാർത്ഥി പട്ടിക പോലും പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും എംപിമാർ ഉൾപ്പെടെ പലരും മത്സരിക്കാൻ ശ്രമിക്കുന്ന അവസ്ഥയാണെന്നും ഗോവിന്ദൻ വിമർശിച്ചു. മൂന്നാം ഭരണകാലം എന്നത് വ്യക്തിഗത പദവികൾക്കായല്ല, വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CPI(M) Kerala state secretary M. V. Govindan criticized the Congress over ongoing candidate selection disputes ahead of the Kerala Assembly elections. He said the party, which initially approached the polls with confidence, is now facing a difficult situation. Govindan added that the current developments could mark the beginning of Congress’ decline, while also confirming that remaining LDF candidates will be announced soon.

LEAVE A REPLY

Please enter your comment!
Please enter your name here