കണ്ണൂരിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ കോൺഗ്രസ് നേതാവ് Rahul Gandhi സിപിഎമ്മിനെതിരെ ശക്തമായ വിമർശനം ഉയർത്തി. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചടമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎം യഥാർത്ഥ ഇടതുപക്ഷ പാർട്ടിയല്ലാതെയായി മാറിയെന്നും, അത് തെളിയിക്കുന്നതാണ് യുഡിഎഫ് വേദിയിൽ ഇരുന്ന രണ്ട് മുതിർന്ന ഇടത് നേതാക്കളെന്നുമാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. മുഖ്യമന്ത്രിയോടൊപ്പം പ്രചാരണത്തിനിറങ്ങാതെ ഇവർ ഇവിടെ എത്തിയതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
തളിപ്പറമ്പിലും പയ്യന്നൂരിലും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ വേദിയിൽ ഇരിക്കെയായിരുന്നു വിമർശനം. സിപിഎമ്മും ബിജെപിയും കോർപ്പറേറ്റ് സ്വഭാവമുള്ള പാർട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കേരളത്തിൽ സിപിഎമ്മിനെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്നതിന് രണ്ട് തെളിവുകൾ ഉണ്ടെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ശബരിമല വിഷയം പ്രധാനമന്ത്രി ഉയർത്താത്തതും അതിൽ ഒന്നാണെന്ന് ചൂണ്ടിക്കാട്ടി.
Congress leader Rahul Gandhi alleged a political understanding between CPM and BJP during a campaign rally in Kannur. He claimed CPM has deviated from true left ideology and pointed to the presence of senior left leaders on a UDF stage as proof. He also accused both parties of functioning as corporate-driven entities and said BJP indirectly supports CPM in Kerala.

