ഈസ്റ്റർ ദിനത്തിലെ ജെഇഇ പരീക്ഷ മാറ്റാം; വിദ്യാർത്ഥികൾക്ക് നാളെ വരെ അപേക്ഷിക്കാം

0



ഈസ്റ്റർ ദിനത്തിൽ നിശ്ചയിച്ച ജെഇഇ മെയിൻ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് തീയതി മാറ്റാനുള്ള അവസരം നൽകിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഏപ്രിൽ 5-ന് പരീക്ഷയ്ക്ക് ഹാജരാകാൻ ബുദ്ധിമുട്ടുള്ളവർക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം. തീയതി മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അവരുടെ വിവരങ്ങൾ ഉടൻ ഇമെയിൽ വഴി അയയ്ക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 28 ആണ്.
ഏപ്രിൽ 2 മുതൽ 10 വരെ നടക്കുന്ന പരീക്ഷകൾ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളുമായി ഒത്തുചേരുന്നതിനെ തുടർന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് മതനേതാക്കളും വിഷയത്തിൽ ഇടപെട്ടിരുന്നു.


വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഇടപെട്ടതോടെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി. അപേക്ഷ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റൊരു തീയതിയിൽ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Students who are unable to attend the JEE Main exam scheduled on Easter (April 5) can apply for a change of date. The decision was taken after discussions with the Union Education Ministry. Students must submit their details via email before March 28 to avail the alternative exam date.

LEAVE A REPLY

Please enter your comment!
Please enter your name here