പെരുമ്പാവൂര്‍: 114 വര്‍ഷമായി തുടരുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് ആറുമാസത്തിനകം പരിഹാരം കണ്ടെത്താനാകുമെന്ന് ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ് അറിയിച്ചു. പ്രധാനമന്ത്രിയുടെ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി.
പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. പാചകവാതക പ്രതിസന്ധി മൂലം ചര്‍ച്ചകള്‍ താത്കാലികമായി മാറ്റിവച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അങ്കമാലി–കുണ്ടന്നൂര്‍ ബൈപ്പാസ് എട്ട് വരി പാതയായി 9500 കോടി രൂപ ചെലവില്‍ നടപ്പാക്കാമെന്ന് കേന്ദ്രമന്ത്രി Nitin Gadkari ഉറപ്പുനല്‍കിയതായി സാബു എം.ജേക്കബ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മൂലം വിജ്ഞാപന കാലാവധി കഴിഞ്ഞുപോയ പദ്ധതിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ വിജയ സാധ്യത നേടുന്ന സാഹചര്യത്തിലാണ് ഇരുമുന്നണികളും ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “കേരളത്തിലെ ജനങ്ങളുമായാണ് ട്വന്റി20യുടെ യഥാര്‍ത്ഥ ഇടപാട്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുന്നത്തുനാട്ടിലെ പഞ്ചായത്തുകളില്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ പെരുമ്പാവൂര്‍ മണ്ഡലത്തിലും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കല്‍, നടി ലക്ഷ്മി പ്രിയ, ബിജെപി നേതാവ് വി.കെ. ഭസിത് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Twenty20 state president Sabu M. Jacob stated that the long-standing Jacobite–Orthodox Church dispute could be resolved within six months through the Prime Minister’s mediation. He also claimed that Union Minister Nitin Gadkari assured the development of the Angamaly–Kundannoor bypass into an eight-lane highway. Jacob dismissed political deal allegations and highlighted development plans for Perumbavoor.

