കൊച്ചി: കൊച്ചിയിൽ ലഹരിയുമായി യുവാക്കൾ പിടിയിൽ. എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്ലോഗറും സുഹൃത്തുമാണ് അറസ്റ്റിലായത്. ഫുഡ് വ്ലോഗറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദ് ആദില്‍ (21), മലപ്പുറം പെരിന്തല്‍മണ്ണ കുറുവ കൂട്ടിലങ്ങാടിക്കരയില്‍ സ്വദേശി മുഹമ്മദ് ഷാമില്‍ (20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരില്‍നിന്ന് 7.520 ഗ്രാം എം.ഡി.എം.എയും അഞ്ചുഗ്രാം കഞ്ചാവും കണ്ടെത്തി. ആദില്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മറ്റൊരു സംഭവത്തിൽ മട്ടാഞ്ചേരിയിൽ രാസ ലഹരിമരുന്നുമായി കഴിഞ്ഞ ദിവസം രണ്ടുപേര്‍ പിടിയിലായി. മുണ്ടംവേലി ചിറ്റേഴത്ത് സി ആര്‍ സേവ്യര്‍ റില്‍ഫിന്‍, മുണ്ടംവേലി ബാവക്കാട്ട് ജേക്കബ് തോംസന്‍ (ടോണി) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പള്ളുരുത്തി ചിറക്കല്‍ പാലത്തിനുസമീപം വാഹനപരിശോധനയ്ക്കിടെ സേവ്യര്‍ റില്‍ഫിനില്‍നിന്ന് 0.32 ഗ്രാം എംഡിഎംഎയും 16,000 രൂപയും വാഹനവും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജേക്കബ് തോംസന്റെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച 27.87 ഗ്രാം എംഡിഎംഎയും രണ്ട് ലക്ഷത്തോളം രൂപയും പിടിച്ചെടുത്തത്.

