തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ 25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി പി ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപനം നടത്തിയത്. നാലു മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിലുണ്ട്.
നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ.
ചിറയിൻകീഴ് – മനോജ് ബി ഇടമന,
ചാത്തന്നൂർ – ആർ രാജേന്ദ്രൻ,
ചടയമംഗലം – ജെ ചിഞ്ചുറാണി,
പുനലൂർ – അജയപ്രസാദ്,
കരുനാഗപ്പളളി – എം എസ് താര,
അടൂർ – പ്രിജി കണ്ണൻ,
ഹരിപ്പാട് – ടി ടി ജിസ്മോൻ,
ചേർത്തല – പി പ്രസാദ്,
വൈക്കം – പി പ്രദീപ്,
പീരുമേട് – സലിം കുമാർ,
നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ,
മൂവാറ്റുപുഴ – എൻ അരുൺ,
കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ,
കയ്പമംഗലം – കെ കെ വത്സരാജ്,
ഒല്ലൂർ – കെ രാജൻ,
തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ,
നാട്ടിക – ഗീതാ ഗോപി,
പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ,
മണ്ണാർക്കാട് – മൻസിൽ അബൂബക്കർ,
തിരൂരങ്ങാടി – അജിത് കൊളാടി,
ഏറനാട് – ഷഫീർ കിഴിശേരി,
മഞ്ചേരി – അനു മുസ്തഫ,
നാദാപുരം – പി വസന്തം,
കാഞ്ഞങ്ങാട് – ഗോവിന്ദൻ പളളിക്കാപ്പിൽ.
അൽപ സമയം മുൻപാണ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇന്ന് ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ തീയതികൾ പ്രഖ്യാപിച്ചത്. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിൽ വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് കേരളത്തിൽ വോട്ടെടുപ്പ് നടത്തുന്നത്.
അസം- ഏപ്രിൽ 9, ഫലപ്രഖ്യപനം മെയ് 4
കേരളം- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
പുതുച്ചേരി- ഏപ്രിൽ 9, ഫലപ്രഖ്യാപനം മെയ് 4
തമിഴ്നാട്- ഏപ്രിൽ 23, ഫലപ്രഖ്യാപനം മെയ് 4
ബംഗാൾ- ഏപ്രിൽ 23, ഏപ്രിൽ 29, ഫലപ്രഖ്യാപനം മെയ് 4
കേരളത്തിൽ 2.70 കോടി വോട്ടർമാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. 4.24 ലക്ഷം പുതിയ വോട്ടർമാരാണ്. കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാരാണുള്ളത്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. വലിയ ജനാധിപത്യ ഉത്സവാണ് തെരഞ്ഞെടുപ്പെന്നും അതിൽ എല്ലാവരും പങ്കാളിയാകണമെന്നും ധ്യാനേഷ് കുമാർ ആവശ്യപ്പെട്ടു. സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയെന്ന് കമ്മീഷൻ വ്യക്തമാക്കി.

