കൊൽക്കത്ത: പിതാവിന്റെ നിര്യാണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് ഇന്ന് കൊൽക്കത്തയിൽ ടീമിനൊപ്പം ചേരും.
കരളിലെ ക്യാൻസറിനെതിരെ ചികിത്സയിലായിരുന്ന പിതാവ് ഖാൻചന്ദ് സിംഗ് ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. മരണവാർത്ത അറിഞ്ഞയുടൻ ചെന്നൈയിൽ നിന്നു ജന്മനാടായ അലിഗഡിലേക്ക് മടങ്ങിയ താരം സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും ടീമിനൊപ്പം ചേരാൻ തീരുമാനിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 മത്സരത്തിന് മുന്നോടിയായാണ് താരം ടീമിനൊപ്പം ചേരുന്നത്. ബി.സി.സി.ഐ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.
Indian cricketer Rinku Singh, who returned home following his father’s demise, will rejoin the team in Kolkata today. After completing the final rites in Aligarh, he is set to join the squad ahead of the Super 8 match against West Indies.

