നിസ്കരിക്കാൻ പോകും വഴി ഒൻപതാം ക്ലാസുകാരനെ മർദിച്ചു; അന്വേഷണം പുരോഗമിക്കുന്നു

0


മലപ്പുറം: മലപ്പുറം മക്കരപ്പറമ്പിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
കുറുവ മീനാർകുഴി സ്വദേശിയും ജിവിഎച്ച്എസ്എസ് മക്കരപ്പറമ്പ്യിലെ വിദ്യാർഥിയുമായ ഷഹബാസിനാണ് മർദനത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച നിസ്കരിക്കാനായി പള്ളിയിലേക്ക് പോകും വഴിയാണ് പത്താം ക്ലാസ് വിദ്യാർഥികൾ ചേർന്ന് ആക്രമിച്ചതെന്നാണ് പരാതി.
എന്തിനാണ് തല്ലിയതെന്ന് അറിയില്ലെന്നും സീനിയേഴ്സുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വിദ്യാർഥി പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
മർദനത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസിനും സ്കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. മർദന വിവരം സ്കൂൾ അധികൃതർ മറച്ചുവയ്ക്കാൻ ശ്രമിച്ചതായും വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. അഞ്ച് വിദ്യാർഥികൾക്ക് മർദനമേറ്റതായി വിവരമുണ്ട്.

A ninth-grade student from GVHSS Makkaraparamba in Malappuram was allegedly assaulted by a group of tenth-grade students while on his way to a mosque for prayers. The student sustained injuries and was hospitalized. A dispute related to an Instagram post is suspected to be the reason. Police have launched an investigation.

LEAVE A REPLY

Please enter your comment!
Please enter your name here