ആലുവ റയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ

0

പെരുമ്പാവൂർ : ആലുവ റയിൽവേ സ്റ്റേഷനിൽ അഞ്ച് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ഉദ്ഷാബ് പ്രധാൻ (26)നെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോ പായ്ക്കറ്റുകളിലാക്കി ഷോൾഡർ ബാഗിലാണ് കടത്തിയത്. പെരുമ്പാവുർ കാലടി ഭാഗങ്ങളിലെ അതിഥിത്തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. ഇവിടെ ഇയാൾക്ക് പെയ്ൻ്റിംഗ് ജോലി എന്നാണ് പറഞ്ഞിട്ടുള്ളത്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ജി.പി മനു രാജ് , സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here