മുഖ്യമന്ത്രിയുടെ ഗൺമാന് സ്ഥാനക്കയറ്റം

0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാന് താത്കാലിക തസ്തികയിൽ സ്ഥാനക്കയറ്റം നൽകി സംസ്ഥാന സർക്കാർ. സബ് ഇൻസ്പെക്ടർ തസ്തികയിൽ നിന്നാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഗൺമാൻ അനിൽകുമാറിന് സ്ഥാനക്കയറ്റം നൽകിയത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് റിസർവ് ഇൻസ്പെക്ടർമാരുടെ താത്കാലിക തസ്തിക സൃഷ്ടിച്ചായിരുന്നു നീക്കം.

വിവിധ എ ആർ ക്യാമ്പുകളിലെ 20 സബ് ഇൻസ്പെക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനമാണ് വിവാദത്തിലായത്.

ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ സുഗമമായ നടത്തിപ്പിന് മേൽനോട്ടം ആവശ്യമാണെന്ന വിശദീകരണതോടെയായിരുന്നു നിയമന ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here