തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്.കുറച്ചു ദിവസങ്ങളായി താഴേക്ക് വന്ന സ്വർണ വിലയാണ് വീണ്ടും കുതിച്ചുയർന്നിരിക്കുന്നത്. ഒരു പവന് 2120 രൂപ വർധിച്ച് 1,14,840 രൂപ എന്ന നിലക്കാണ് ഇന്നത്തെ സ്വർണവില.ഒരു ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 14,355 രൂപയിലേക്കും വിലയെത്തി.
അതേസമയം, വെള്ളിവിലയിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എങ്കിലും അവിടെയും ആശ്വാസത്തിന് വകയില്ല. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 285 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,85,000 രൂപയിലേക്കും വിലയെത്തി.വ്യാവസായിക ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വെള്ളിവില ഇനിയും ഉയരും. സ്വര്‍ണത്തേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് നിലവില്‍ വെള്ളിയുടെ വിലക്കയറ്റം.

