മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാനദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയുടെ (ICAO) മാനദണ്ഡപ്രകാരം അപകടം നടന്നതിന് ശേഷം 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ ഈ സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 26 ആയിരുന്നു.
അപകടം അന്വേഷിക്കുന്നത് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ആണ്. വിഷയത്തിൽ AAIBയും വ്യോമയാന മന്ത്രാലയവും ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനത്തിലെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ വിജയകരമായി ഡൗൺലോഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. എന്നാൽ കോക്പിറ്റ് വോയ്‌സ് റെക്കോർഡർ തീപ്പിടിത്തത്തിൽ കേടായതിനാൽ വിവരങ്ങൾ വീണ്ടെടുക്കാൻ വിദേശ സാങ്കേതിക സഹായം തേടിയിട്ടുണ്ട്.
ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് പൂനെ പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണ്. അട്ടിമറി ശ്രമമോ ക്രിമിനൽ അശ്രദ്ധയോ ഉണ്ടായോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാനം. AAIBയുടെ സാങ്കേതിക റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സിഐഡി അന്വേഷണം സമാപിക്കൂ.
The preliminary report on the plane crash that killed Maharashtra Deputy Chief Minister Ajit Pawar has not yet been submitted, even after the 30-day deadline mandated by international aviation norms. The Aircraft Accident Investigation Bureau (AAIB) is probing the incident. While the flight data recorder has been downloaded, the cockpit voice recorder was damaged, and foreign technical assistance has been sought.

