അബുദാബി: 2028ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉച്ചകോടിക്ക് യുഎഇ വേദിയാകുമെന്ന് ദില്ലിയിൽ നടന്ന എ.ഐ ഉച്ചകോടിയിൽ പ്രഖ്യാപനം. ടെക് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് യു.എ.ഇ. ലോകത്തിലെ ഏറ്റവും പുതിയ ടെക്നോളജികളും ആദ്യം പരീക്ഷിക്കുന്നതും, അതിനായി വലിയ ഇന്റർനാഷണൽ മീറ്റുകളും സംഘടിപ്പിക്കുന്നതും യുഎഇയുടെ പ്രത്യേകതയാണ്.
യുഎഇയുടെ എ.ഐ രംഗത്തെ നേട്ടങ്ങൾ
എ.ഐ ടൂളുകൾ ഉപയോഗപ്പെടുത്തൽ 97% യൂട്ടിലൈസേഷൻ നിരക്ക്
54,300 കോടി ഡോളർ നിക്ഷേപം എ.ഐ മേഖലയിൽ
സ്റ്റാർഗേറ്റ് യു.എ.ഇ: 5 ജിഗാവാട്ട് എ.ഐ ക്യാംപസ് വരുന്നു
ഈ വികസനങ്ങൾ, ലോകത്തെ എ.ഐ വിപ്ലവത്തിൽ യുഎഇയുടെ സജീവ പങ്ക് ഉറപ്പാക്കുന്നു. 2028ലെ ഉച്ചകോടി, ഈ വമ്പൻ എ.ഐ വിപ്ലവത്തിന്റെ തുടക്കമായി കാണപ്പെടുന്നു.
അന്താരാഷ്ട്ര സാന്നിധ്യവും കരാറുകളും
ഡൽഹിയിൽ നടന്ന എ.ഐ ഉച്ചകോടിയിൽ യു.എ.ഇയുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അടുത്ത വർഷം ജനീവയിൽ നടക്കുന്ന ഉച്ചകോടിയിലും യുഎ.ഇ പ്രതിനിധികൾ പങ്കെടുത്തു, 2028ലെ ഉച്ചകോടിക്ക് ആതിഥേയരാകുന്നതും ഉറപ്പുവരുത്തി. സമീപകാലത്ത് ഒപ്പിട്ട വമ്പൻ അന്താരാഷ്ട്ര കരാറുകൾ യുഎ.ഇയെ അന്താരാഷ്ട്ര എ.ഐ കേന്ദ്രമാക്കാനുള്ള സാധ്യത വർധിപ്പിച്ചു.

