ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല,  അഭിമാനത്തോടെയാണ് ഇറങ്ങുന്നത്: ദിയ ബിനു പുളിക്കകണ്ടം

0

കോട്ടയം: ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ നഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം വ്യക്തമാക്കി.ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല. അഭിമാനത്തോടെയാണ് ഇറങ്ങുന്നത്. കൗൺസിലർ ആയി തുടരും. പഠനവുമായി മുന്നോട്ട് പോകുമെന്നും ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതു താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിച്ചത്.

പദവികൾ വരും പോകും. സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ആണ് ശാശ്വതമെന്നും ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിയ.

LEAVE A REPLY

Please enter your comment!
Please enter your name here