ജമ്മു കശ്മീരിൽ സൈനിക കേന്ദ്രങ്ങൾക്ക് മുകളിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ; പ്രദേശത്ത് മുന്നറിയിപ്പ്, വ്യാപക തെരച്ചിൽ

0

ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാൻ ഡ്രോൺ സാന്നിധ്യം. ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ബാരി ബ്രാഹ്മണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങൾക്ക് മുകളിലായി വെള്ളിയാഴ്ച രാത്രി 9.35 ഓടെയാണ് പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്ഥലത്ത് വ്യാപകമായി തെരച്ചിൽ തുടങ്ങിയെന്ന് സൈനിക കേന്ദ്രങ്ങളിൽ നിന്ന് അറിയിച്ചിട്ടുണ്ട്. ഡ്രോൺ വെടിവച്ചിട്ടതായി വിവരമില്ല.

ആകാശത്ത് ഭൂനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉണ്ടായിരുന്നത്. ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയതാവാമെന്ന സംശയം സൈനിക കേന്ദ്രങ്ങൾക്കുണ്ട്. പടിഞ്ഞാറ് ദിശയിൽ നിന്ന് കിഴക്കോട്ടേക്ക് നീങ്ങുകയായിരുന്ന ഡ്രോൺ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ പ്രദേശത്ത് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ സൈന്യത്തിൻ്റെ ദ്രുത കർമ സേനാംഗങ്ങൾ രംഗത്തിറങ്ങുകയും ചെയ്തു. മേഖലയിൽ ജമ്മു കശ്മീർ പൊലീസിൻ്റെ കൂടി സഹായത്തോടെ സൈന്യം വ്യാപകമായ തെരച്ചിൽ നടത്തുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here