യുക്രൈന് റഷ്യ കൈമാറിയത് 1212 സൈനികരുടെ മൃതദേഹങ്ങൾ; യുദ്ധത്തടവുകാരുടെ കൈമാറ്റം ഇന്നു നടക്കും

0

മോസ്കോ: യുദ്ധത്തിൽ കൊല്ലപ്പെട്ട 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രൈയ്ന് കൈമാറി റഷ്യ. 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രൈൻ റഷ്യക്കും വിട്ടുനൽകി. ഇസ്തംബൂളിൽ നടന്ന ചർച്ചയിലെ ധാരണപ്രകാരമാണ് കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്‌കി സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് റഷ്യയും യുക്രൈനും പരസ്‌പരം കൈമാറിയത്. വ്യവസ്ഥകളില്ലാതെ 6000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാനും റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും തയാറാണെന്ന് ഇസ്തംബൂളിൽ നടന്ന രണ്ടാംഘട്ട ചർച്ചയിൽ വ്ലാഡിമിർ മെഡിൻസ്‌കി വ്യക്തമാക്കിയിരുന്നു. ധാരണപ്രകാരം രണ്ടു ഘട്ടമായി ഇരുപത്തിയഞ്ച് യുദ്ധത്തടവുകാരെയും ഇരുരാജ്യങ്ങളും കൈമാറി. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ യുദ്ധത്തടവുകാരെ ഇന്നു കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. ജൂൺ രണ്ടിനായിരുന്നു ഇസ്തംബൂളിൽ രണ്ടാംഘട്ട സമാധാന ചർച്ച നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here