ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകിയശേഷം വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
കാഞ്ചീപുരം കലക്കത്തൂരിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. പതിനാറുകാരിയായ പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ കാഞ്ചീപുരം ഓൾ വിമൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പത്തൊൻപത് വയസുള്ള ഒരാളും 8,9 ക്ലാസുകളിൽ പഠിക്കുന്ന രണ്ടുവിദ്യാർത്ഥികളും ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി.
ശീതളപാനീയത്തിൽ മദ്യം കലർത്തി വിദ്യാർത്ഥിനിക്ക് നൽകി. പിന്നീട് ഒഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മൂന്നുപേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.

