കൊല്ലത്ത് പതിനേഴുകാരി അഞ്ചു മാസം ഗർഭിണി; എസ്എഫ്ഐ നേതാവിനെതിരെ പോക്സോ കേസ്

0

കൊല്ലം: പതിനേഴുകാരി ​ഗർഭിണിയായ സംഭവത്തിൽ കൂട്ടുകാരനായ എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരം പൊലീസാണ് കേസെടുത്തത്. പോക്സോ ചുമത്തിയാണ് എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അ‍ഞ്ചു മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പതിനെട്ടുകാരന്റെ പേര് വെളിപ്പെടുത്തിയത്.

പത്തനാപുരത്തിന് സമീപത്തെ സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികളായിരുന്നു ഇരുവരും. നിസാം ഈ വർഷമാണ് പ്ലസ്ടു പാസായി പുറത്തിറങ്ങിയത്. ഇപ്പോൾ പതിനെട്ട് വയസാണ് നിസാമിന് പ്രായം. പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here