തട്ടിപ്പ് നടത്തിയ യുവതികൾക്ക് ബിന്ദു അമ്മിണിയുടെ കട്ട സപ്പോർട്ട്; ദിസ കൃഷ്ണ ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്ന് അന്വേഷിക്കണമെന്നും ആവശ്യം

0

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻറെ മകൾ ദിയ കൃഷ്ണയുടെ കടയിലെ വനിതാ ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി രം​ഗത്ത്. തട്ടിപ്പ് നടത്തിയ യുവതികളെ ന്യായീകരിച്ചാണ് ബിന്ദു അമ്മിണി രം​ഗത്തെത്തിയത്. യുവതികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുയാണ് വേണ്ടതെന്നും അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തുകയല്ല ചെയ്യണ്ടതെന്നും ബിന്ദു അമ്മിണി പറയുന്നു.

ആൾക്കട്ട വിചാരണ കുറ്റകരമാണെന്നും ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിതരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നതായും ബിന്ദു അമ്മിണി ആരോപിച്ചു. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെയെന്നും ബിന്ദു അമ്മിണി കുറിപ്പിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കടയിലെ മൂന്നു ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തിയിരുന്നു.

ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ഈ പെൺകുട്ടികൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പണം വകമാറ്റിയിട്ടുണ്ടെങ്കിൽ breach of trust, cheating ഈ ഒഫൻസ്കൾ ചുമത്തി അവരെ വിചാരണ ചെയ്യേണ്ടതാണ്. തൊഴിലുടമക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാവുന്നതാണ്. അല്ലാതെ തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടത്. അങ്ങനെ ചെയ്തിട്ടുണ്ട് എങ്കിൽ അത് മറ്റൊരു ഒഫൻസ്ആണ്.പിന്നെ ആൾക്കട്ട വിചാരണ അതും കുറ്റകരമാണ്. ജാതി വിവേചനം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾ മാത്രം അല്ല അനുഭവിച്ചു വരുന്നത്.എന്നാൽ അവർക്ക് മാത്രം ആണ് നിയമം മൂലം പരിരക്ഷ ഉള്ളത്.

ഈ പെൺകുട്ടികൾ ചെയ്ത കുറ്റകൃത്യം ദളിത് കളുടെ തലയിൽ കെട്ടിവെക്കാനും ദളിതരെ അടച്ചാക്ഷേപിക്കാനും ആയി വഴി മാറ്റി വിടുന്നത് ബോധപൂർവം തന്നെ ആണ്.ദിയ കൃഷ്ണ എന്ന തൊഴിലുടമക്ക് തൊഴിലാളികളിൽ നിന്നും നഷ്ടം അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അവരുടെ മുൻപിൽ ഉള്ളപോംവഴി നിയമപരമായി മുന്നോട്ട് പോവുക എന്നതാണ്. അതിനെ ഞാൻ വ്യക്തിപരമായി പിന്തുണക്കുന്നു. എന്നാൽ അവർ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഭീഷണി, ആത്മഹത്യക്കു പ്രേരിപ്പിക്കൽ, ആൾക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിക്കൽ ഇതൊക്കെ പ്രാകൃതമാണ്. ന്യായീകരിക്കാൻ കഴിയാത്തതാണ്.

NB: ടാക്സ് വെട്ടിപ്പ് നടത്താൻ ആയി ദിയ തന്നെ പെൺകുട്ടികളുടെ അക്കൗണ്ടിൽ പണം സ്വീകരിക്കാൻ അനുവാദം നൽകിയിരുന്നു. ഒരു തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് അക്കൗണ്ടിൽ വന്ന മുഴുവൻ പണവും കൊടുക്കാതെ ആയി. അതായത് ടാക്സ് തട്ടിപ്പിന് കൂട്ട് നിന്ന അവർ പിന്നീട് സ്വയം തട്ടിപ്പ് നടത്താൻ തുടങ്ങി. അവിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും സിസി ടി വി വഴി കണ്ടു കൊണ്ടിരിക്കുന്ന ദിയക്ക് ജീവനക്കാർ അവരുടെ അക്കൗണ്ടിലൂടെ പണം സ്വീകരിക്കുന്നത് അറിയാമായിരുന്നു എന്നു വേണം കരുതാൻ. പക്ഷേ ആ പണം മുഴുവൻ ജീവനക്കാർ ദിയ കൃഷ്ണക്ക്‌ നൽകിയില്ല എന്നതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ടാക്സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാൽ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെ. ആര് തട്ടിപ്പ് നടത്തിയാലും അത് പുറത്ത് വരട്ടെ

LEAVE A REPLY

Please enter your comment!
Please enter your name here