അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ

0

പത്തനംതിട്ട: പോക്സോ കേസ് അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷൻ എൻ.രാജീവിനെ സസ്പെൻഡ് ചെയ്തു. സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമാണ് എൻ.രാജീവ്. 

അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരം വെളിപ്പെടുത്തിയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണു നടപടി.

വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണു സിഡബ്ല്യുസി ജില്ലാ അധ്യക്ഷനെ ബാലനീതി ചട്ടങ്ങൾ പ്രകാരം സസ്പെൻഡ് ചെയ്തത്.

ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രതികളെ സഹായിച്ചിട്ടില്ലെന്നും എൻ.രാജീവ് പറഞ്ഞു.

എൻ.രാജീവിനെതിരെ പരാതി ലഭിച്ചതിനെ തുടർന്നു വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ വിശദമായ അന്വേഷണം നടത്താൻ കലക്ടർ എസ്.പ്രേം കൃഷ്ണനെ ചുമതലപ്പെടുത്തുകയായിരുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here