കട്ടപ്പന∙ ഇടുക്കി ഉപ്പുതറയിൽ ഓട്ടോറിക്ഷാ ഡ്രൈവറും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നെന്ന് വിവരം. പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (5), മകൾ ദിയ (3) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ വാങ്ങുന്നതിനായി സജീവ് കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്തിരുന്നു. രണ്ടു മാസം തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽനിന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സജീവിന്റെ പിതാവ് മോഹനൻ ആരോപിച്ചു.