ഗോകുലം ഗോപാലന്റെ ചെന്നൈ ഓഫിസിൽ ഇ.ഡി റെയ്ഡ്

0

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന.

ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം.

ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല.  ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ ‘എമ്പുരാൻ’ 200 കോടി ക്ലബിൽ ഇടംനേടിയിരുന്നു. കളക്ഷനിൽ റെക്കോഡുകൾ തകർത്ത് മുന്നേറുന്നതിനിടെയാണ് റെയ്ഡ്.

ചിത്രം റിലീസായതിനു പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ.ഡി ഗോകുലത്തിന്റെ ഓഫിസിൽ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here