തിരുവനന്തപുരത്ത് നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

0

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ 11/03/2025 രാവിലെ 08.30 മുതൽ 12/03/2025  രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത്  11/03/2025 രാവിലെ 08.30 മുതൽ 12/03/2025  രാത്രി 11.30 വരെ 0.1 മുതൽ 1.3 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS).

അതേസമയം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here