തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്‌മെന്‍റ് നൽകും. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/- രൂപയും ആയതിന് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591/-രൂപയും 2019,2023 വർഷങ്ങളിലെ സാലറി അരിയർ ആയ 4,46,382/- രൂപയും പ്രൊവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240/- രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087/- രൂപയും തൊഴിലാളികൾക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവർഷം 350/- രൂപ എന്ന നിരക്കിൽ 6 വർഷകാലം നൽകാനുള്ള 3,25,500/- രൂപയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300/- രുപയും Unclaimed dues ആയ 33,67,409/- രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികൾക്ക് മാനേജുമെന്റ് നൽകും.

