താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവം; പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ

0

മലപ്പുറം: താനൂരിൽ നിന്ന് പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ  യുവാവ് കസ്റ്റഡിയിൽ.  മുംബൈയിൽ നിന്ന് മടങ്ങിയ ഇയാളെ തിരൂരിൽ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എടവണ്ണ സ്വദേശി റഹിം അസ്‍ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിമാണ്.

അതേസമയം പൂനെയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടികളുമായി അന്വേഷണം സംഘം ഇന്ന് കേരളത്തിലെത്തും. കുട്ടികൾ വന്നതിനുശേഷം ബാക്കി കാര്യങ്ങൾ വിശദമായി ചോദിച്ചറിയുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.

മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. 

LEAVE A REPLY

Please enter your comment!
Please enter your name here