എറണാകുളത്ത് വൻകഞ്ചാവ് വേട്ട. ആസാം, ഡൽഹി സ്വദേശികളാണ് DANSAF ൻ്റെ പിടിയിലായത്. ഡൽഹി സ്വദേശി അലി ഹുസൈൻ (31), അസം സ്വദേശി രാഹുൽ ഇസ്ലാം (31) എന്നിവരെയാണ് 1.618 kg കഞ്ചാവുമായി എറണാകുളം തൈക്കൂടത്തു നിന്നും പിടികൂടിയത്.
17 ഗ്രം ഹൈബ്രിഡ് കഞ്ചാവുമായി സൂപ്രീത് (21) എന്നയാളെയും എളങ്കുളം ഭാഗത്ത് നിന്നും DANSAF പിടികൂടി
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണർ കെ എ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.

