ചോറുണ്ണാൻ മീൻ കറിയില്ലേ?, ചോറ് വാങ്ങിക്കൊടുത്ത പൊലീസുകാരോട് അഫാൻ ചോദിച്ചു

0

തിരുവനന്തപുരം: ചോറ് വാങ്ങിക്കൊടുത്ത പൊലീസുകാരോട്  വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ചോദിച്ചത് ചോറുണ്ണാൻ മീൻ കറിയില്ലേയെന്ന്.

ഊണ് കഴിക്കാൻ താൽപര്യം കാണിക്കാത്ത അഫാൻ‌ മീൻ കറിയില്ലേയെന്ന് പൊലീസിനോട് ചോദിക്കുകയായിരുന്നു. ഇല്ലെന്നായിരുന്നു മറുപടി.

അതേസമയം,   അഫാന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ബാധ്യത വന്ന വഴി കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

അന്വേഷണ സംഘത്തിൽ നിന്നുതന്നെയാണ് ടീമിനെ നിയോഗിച്ചത്.

സാമ്പത്തിക ബാധ്യത സംബന്ധിച്ച് അഫാനും പിതാവും മാതാവ് ഷെമിയും പറയുന്നത് പരസ്പര വിരുദ്ധമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here