ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ആംആദ്മിക്ക് കനത്ത തിരിച്ചടി. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കേജരിവാള്‍ പിന്നിലാണ്. അതേസമയം ബിജെപി 15 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആംആദ്മി അഞ്ച് സീറ്റില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റില്‍പോലും ലീഡ് നേടാനായിട്ടില്ല.
ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.
