Monday, March 24, 2025

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഹിറ്റ് തമിഴ് സിനിമകളായ മൈന, കഴുക്, കുംകി തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിപ്പി എന്ന തമിഴ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. വിദ്യ, വിവേക് എന്നിവര്‍ മക്കളാണ്.

Latest News

‘ഇനി പുതിയ മുഖം’; ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേൽക്കും, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വർഷം തുടർച്ചയായി കെ. സുരേന്ദ്രൻ തുടർന്ന സ്ഥാനത്തേക്കാണ് പുതിയ മുഖമായി മുൻ...

More News