മുഖ്യമന്ത്രി ടാറ്റയുമായി നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധം; പി രാജീവ്

0

ടാറ്റ പദ്ധതി, വഖഫ് വിഷയങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ സിപിഐഎം. വി ഡി സതീശൻ നുണ പറയുന്നുവെന്ന് മുൻ മന്ത്രി പി രാജീവ്. മുഖ്യമന്ത്രി ബിജെപി വക്താവായെന്ന് രൂക്ഷ വിമർശനം.വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്നത് കള്ളമെന്നും പി രാജീവ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്ത സമ്മേളനവും വസ്തുതാ വിരുദ്ധമാണ്. ടാറ്റയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ മുഖ്യമന്ത്രി ശ്രമിക്കില്ല എന്ന് കരുതി. മുഖ്യമന്ത്രിയെ കണ്ടത് ടാറ്റയുടെ പ്രതിനിധിയല്ല, ടാറ്റയുടെ ഷെയർ ഉള്ള സബ്ഡിയറി കമ്പനിയുടെ പ്രതിനിധിയാണ് മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആ കമ്പനിയുമായി MOU ഒപ്പിട്ടിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

വഖഫുമായി ബന്ധപ്പെട്ട് പറഞ്ഞതും എല്ലാം നുണയാണ്. ഏതു കേസാണ് സുപ്രീംകോടതി തള്ളിയത്? സുപ്രീംകോടതി പരിഗണിക്കാൻ പോകുന്നതേയുള്ളൂ, ഡേറ്റ് പോലും ഇട്ടിട്ടില്ല. ആ കേസ് തള്ളി എന്നാണ് മുഖ്യമന്ത്രി ആധികാരികമായി പറയുന്നത്. അദ്ദേഹത്തിൻറെ ഓഫീസും ഇതൊന്നും നോക്കുന്നില്ലേ?
മുസ്ലിം വിശ്വാസം കൈകാര്യം ചെയ്യുന്ന ബോർഡിനകത്ത് മുസ്ലിങ്ങളെ പാടുള്ളൂ. അതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതിനെയാണ് ബിജെപി സംസാരിക്കുന്നതുപോലെ പ്രതിപക്ഷ നേതാവ് വർഗീയത പറയുന്നതെന്ന് പറയുന്നത്. സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് രണ്ട് സീറ്റ് ഒഴിച്ചിട്ടത്. അല്ലാതെ അമുസ്ലിമകളെ നിയമിക്കാനല്ലെന്നും പി രാജീവ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here