എസ്എഫ്ഐ സജീവ പ്രവര്‍ത്തകയെ  പ്ലീഡറാക്കിയിയെന്ന പരാതിയുമായി കെ എസ് യു 

0

കൊച്ചി: തിരുവനന്തപുരം ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നയാളെ പ്ലീഡറാക്കിയിയെന്ന പരാതിയുമായി കെ എസ് യു.

യുഡിഎഫുകാരല്ലാത്തവരെ പ്ലീഡർമാരാക്കിയത് പിൻവലിക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ എസ് യുവിൻറെ പരാതി.

ഹൈക്കോടതി പ്ലീഡറായി വ്യാഴാഴ്ച സർക്കാർ നിയമിച്ച ജയോണ തോമസ് 2015 മുതൽ 2019 വരെ ലോ കോളജിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഇക്കാലത്ത് കെ എസ് യു യൂണിറ്റ് കമ്മിറ്റി അധ്യക്ഷന്മാർ ഉൾപ്പടെ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here