തിരുവനന്തപുരം; തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തീരുമാനം.മന്ത്രിസഭാ യോഗത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
കൂടാതെ, സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.
അതേസമയം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യും. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിതനിയമനം നൽകാൻ റവന്യൂ വകുപ്പിന് മന്ത്രിസഭ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Home breaking news മുണ്ടത്തിക്കോട് അപകടം; മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം ധനസഹായം നൽകാൻ സർക്കാർ തീരുമാനം

