‘ഒരു പ്രമുഖ വ്യക്തി CJP പാർട്ടിയിൽ ചേരും’, അറിയിപ്പുമായി കോക്രോച്ച്‌ ജനതാ പാര്‍ട്ടി

0

ഒരു പ്രമുഖ വ്യക്തി പാർട്ടിയിൽ ചേരുമെന്ന അറിയിപ്പുമായി കോക്രോച്ച്‌ ജന്റാ പാർട്ടി. എന്നാൽ ആരാണ് പാർട്ടിയില്‍ ചേരുന്നത് എന്നത് സംബന്ധിച്ച്‌ യാതൊരുവിധ സൂചനകളും ഇതുവരെ നല്‍കിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരത്തിനൊരുങ്ങുകയാണ്. ഇതിനായി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹിയിലെത്തും.

ജൂണ്‍ ആറിന് ഇന്ത്യയിലെത്തുമെന്ന് അഭിജിത് സാമൂഹിക മാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു.അമേരിക്കയില്‍ നിന്നും ജൂണ്‍ 6 ന് ഡല്‍ഹിയിലെത്തുമെന്നും, നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഭിജിത് ദീപ്‌കെ ആവശ്യപ്പെട്ടു.

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന സറ്റയറിക്കല്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിക്ക് രൂപം നല്‍കിയതിനുശേഷമുള്ള അഭിജിത് ദീപ്‌കെയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. നീറ്റ് വിവാദം, സിബിഎസ്ഇ പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച്, നിലവിലെ വ്യവസ്ഥിതി ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കിയെന്ന് ദീപ്‌കെ ആരോപിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം പാഴായതിലും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചൊഴിയണമെന്ന് നാം കണ്ടിരുന്നല്ലോ. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയര്‍ത്താന്‍ നാമെല്ലാവരും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയാല്‍, തീര്‍ച്ചയായും അവര്‍ക്ക് നമ്മുടെ വാക്കുകള്‍ കേള്‍ക്കേണ്ടി വരും. എക്സിൽ അഭിജിത് ദീപ്കെ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here