കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ട് പുറത്തായി.
ഈ സ്ക്രീൻ ഷോർട്ട് പ്രകാരം പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു നൽകിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്.
ഇതിന് പിന്നാലെ തുക പറഞ്ഞ് ഡീൽ ഉറപ്പിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വെച്ച് സിന്ധുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധു പൊലിസീന്റെ പിടിയിലായത്.
സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

