തിരുവനന്തപുരം: ധര്‍മടത്ത് പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി രാജേഷും വീണാ ജോര്‍ജും പിന്നിലാണ്. അതേസമയം പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുന്നിലാണ്. പാലായില്‍ ജോസ് കെ.മാണി പിന്നില്‍. പയ്യന്നൂരില്‍ ടി.ഐ.മധുസൂദനനാണ് മുന്നില്‍. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു.
നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നില്‍. മൂന്നു മുന്നണികള്‍ക്കും മണ്ഡലത്തില്‍ ലീഡ് മാറിമറിയുകയാണ്. തളിപ്പറമ്പില്‍ പി.കെ.ശ്യാമള മുന്നിലാണ്. കോട്ടയത്തും മലപ്പുറത്തും യുഡിഎഫിന് അനുകൂലമാണ് ആദ്യഘട്ട ട്രന്‍ഡ്.

