തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വ്യാജ സിമന്റ് ഒഴുക്ക്; കുറഞ്ഞ വിലയിൽ വിപണി പിടിച്ച് അനധികൃത വ്യാപാരം

0

വാളയാർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി എത്തുന്ന വ്യാജ സിമന്റുകളുടെ വ്യാപനം അതിർത്തി മേഖലകളിൽ വലിയ ആശങ്കയാകുന്നു. ബ്രാൻഡ് പേരുകളോ ഔദ്യോഗിക ലോഗോകളോ ഇല്ലാത്ത സാധാരണ ചാക്കുകളിലായാണ് സിമന്റ് എത്തുന്നതെന്നാണ് വിവരം.

അംഗീകൃത ഡീലർമാരുടെ സഹായമില്ലാതെ ഏജന്റുമാർ വഴിയാണ് വിൽപ്പന നടക്കുന്നത്.കുറഞ്ഞ വിലയാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നത്. എന്നാൽ ഗുണനിലവാരത്തിൽ യാതൊരു ഉറപ്പുമില്ലാത്തതാണ് പ്രധാന ആശങ്ക. ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ചില ഏജന്റുമാർ മൊബൈൽ ഫോൺ വഴി ഓർഡർ സ്വീകരിച്ച് ഒരു മുതൽ രണ്ട് ദിവസത്തിനുള്ളിൽ സിമന്റ് എത്തിച്ചുനൽകുന്ന രീതിയാണ് പിന്തുടരുന്നത്.

ചെറിയതും വലുതുമായ അളവുകളിൽ വിതരണം നടത്താനും ഇവർക്കു കഴിയുന്നുവെന്നാണ് വിവരം.വ്യാജ സിമന്റിന്റെ വ്യാപനം വർധിച്ചതോടെ അംഗീകൃത ബ്രാൻഡഡ് സിമന്റ് ഡീലർമാർക്കും തിരിച്ചടിയുണ്ടായതായി വ്യാപാരികൾ പറയുന്നു. കുറഞ്ഞ വില ലഭിക്കുന്നതിനാൽ സാധാരണ ഉപഭോക്താക്കൾ വ്യാജ സിമന്റിലേക്കാണ് കൂടുതൽ തിരിയുന്നത്.50 കിലോ വരുന്ന ഒരു വ്യാജ സിമന്റ് ചാക്കിന് 250 മുതൽ 300 രൂപ വരെയാണ് വില.

അതേസമയം ബ്രാൻഡഡ് സിമന്റുകൾക്ക് കൂടുതലായി വില നൽകേണ്ടിവരുന്നു. സിമന്റിന് 345 മുതൽ 360 രൂപവരെയും, സിമന്റിന് 390 മുതൽ 420 രൂപവരെയും വിലയുണ്ട്. സിമന്റ് 360 മുതൽ 380 രൂപയ്ക്കും, സിമന്റ് 350 മുതൽ 410 രൂപയ്ക്കുമാണ് വിൽപ്പന. സിമന്റിന് 380 മുതൽ 420 രൂപവരെയും, സിമന്റിന് 350 മുതൽ 370 രൂപവരെയും വിലയുണ്ട്. സിമന്റിന്റെ വില 340 മുതൽ 370 രൂപ വരെയാണ്.ബ്രാൻഡഡ് സിമന്റുകളേക്കാൾ 50 മുതൽ 120 രൂപവരെ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതാണ് വ്യാജ സിമന്റുകളുടെ വ്യാപനം വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

English Summary

Fake cement products are reportedly being smuggled into Kerala from Tamil Nadu, raising concerns in border areas like . These products are sold in plain bags without brand labels through unauthorized agents at significantly lower prices. Traders say the growing demand for cheap cement is badly affecting branded cement dealers, while consumers face serious quality and safety concerns.

fake-cement-flow-from-tamilnadu-to-kerala

LEAVE A REPLY

Please enter your comment!
Please enter your name here