Idukki: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗസ് റിപ്പോർട്ട് നുണകളാൽ നിറഞ്ഞതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് V. D. Satheesan രംഗത്ത്. മുഖ്യമന്ത്രി Pinarayi Vijayan അവതരിപ്പിച്ച റിപ്പോർട്ടിൽ എഴുതിയിരിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇടുക്കി ജില്ലയിലെ ഭൂമിപ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന അവകാശവാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ ഭൂമി വിഷയങ്ങൾ, വനഭൂമി ഡീനോട്ടിഫിക്കേഷൻ, സിഎച്ച്ആർ പ്രശ്‌നങ്ങൾ എന്നിവയൊന്നും പരിഹരിച്ചിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Vizhinjam Port പദ്ധതിയുമായി ബന്ധപ്പെട്ടും അദ്ദേഹം വിമർശനം ഉയർത്തി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ ക്രെഡിറ്റ് ഇപ്പോഴത്തെ സർക്കാർ ഏറ്റെടുക്കുകയാണെന്ന് ആരോപിച്ചു.
കാർഷിക മേഖലയിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം നെല്ല് സംഭരണം തകരാറിലായെന്നും കർഷകർക്ക് നഷ്ടമുണ്ടായെന്നും ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തും സർവകലാശാലകളിൽ വൈസ് ചാൻസലർമാരുടെയും കോളേജുകളിൽ പ്രിൻസിപ്പൽമാരുടെയും അഭാവം നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് സി പി മാത്യുവിനെതിരെയും സതീശൻ പ്രതികരിച്ചു. അത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Opposition leader V. D. Satheesan criticized Kerala Chief Minister Pinarayi Vijayan’s progress report of the second LDF government, calling it “full of lies.” He alleged that claims about resolving land issues and development projects are misleading, and also pointed out issues in agriculture and higher education sectors.

