മുഖ്യമന്ത്രിയുടെ പിആർ വർക്കോ?  ലീക്കായെന്ന് പറയുന്ന വീഡിയോയിൽ  വിശദീകരണവുമായി  സുജിത്ത് ഭക്തൻ

0

കൊച്ചി:  മുഖ്യമന്ത്രിയുടെ ഒരു വീഡിയോ പിആർ വർക്ക് എന്ന രീതിയിൽ പ്രചരിക്കുന്നതിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ സുജിത്ത് ഭക്തൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുജിത്ത് കാര്യങ്ങൾ വിശദീകരിക്കുന്നത്.

‘ഒരു പ്രമുഖ യൂട്യൂബർ ചാനൽ വഴി പിണറായി വിജയനെ വെളുപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ലീക്കായി’ എന്നതടക്കമായിരുന്നു കോൺഗ്രസ് ഗ്രൂപ്പുകളിൽ പ്രചരിച്ചത്. പിആർ വർക്കിന്റെ ഭാഗമായിരുന്നു ആ വീഡിയോയെന്നും പലരും പ്രചരിപ്പിച്ചിരുന്നു.

ഇതിന് മറുപടിയുമായാണ് സുജിത്ത് ഭക്തൻ രംഗത്തെത്തിയത്. ലീക്കായെന്ന് പറഞ്ഞുപരക്കുന്ന ആ ക്ലിപ്പ് താൻ തന്റെ ചാനലിൽ ഇട്ട വീഡിയോയിൽ നിന്നുള്ള ഭാഗം മാത്രമാണെന്ന് സുജിത്ത് ഭക്തൻ വിശദീകരിച്ചു. ഇത് മുഖ്യമന്ത്രിയെ കൊണ്ട് താൻ പറഞ്ഞു പറയിപ്പിച്ചത് തന്നെയാണ്. അത് മുഖ്യമന്ത്രിയുടെ പോഡ്കാസ്റ്റിൻ താൻ ഇട്ടിട്ടുമുണ്ട്. വീഡിയോയുടെ അവസാന ഒരു മിനിറ്റ് കണ്ടാൽ അത് മനസിലാകുമെന്നും സുജിത്ത് ഭക്തൻ പറഞ്ഞു.

തന്റെ പോഡ്കാസ്റ്റിൽ അദ്ദേഹം തന്നോട് അത്രയധികം കംഫർട്ടബിളായതുകൊണ്ട് മാത്രമാണ് ഒരു റീൽ ഒക്കെ ചെയ്യാൻ സഹകരിച്ചത് എന്ന് വിശ്വസിക്കുന്നു. മുഖത്ത് നോക്കി അദ്ദേഹത്തെ ആളുകൾ സോഷ്യൽ മീഡിയയിൽ വിളിക്കുന്ന പേരുകളും മറ്റും പറഞ്ഞതും അതുകൊണ്ട് മാത്രമാണ്.

പലർക്കും സാധിക്കാത്ത ഒരു കാര്യം തന്നെകൊണ്ട് ചെയ്യാൻ സാധിച്ചു എന്നതിൽ അഭിമാനിക്കുന്നു. പിആർ വർക്ക് എന്ന് പറയുന്നവരോട് ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. എല്ലാ പാർട്ടിയിൽ നിന്നുള്ള ആളുകളുടെ ഒപ്പവും താൻ പോഡ്കാസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പിണറായി വിജയൻ മാത്രമല്ല, വി ഡി സതീശനും രാജീവ് ചന്ദ്രശേഖറും വരെയുണ്ടെന്നും സുജിത്ത് ഭക്തൻ വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here