‘രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തി’; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍

0

കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍. രഞ്ജിത് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വ്യക്തിയാണെന്നും സമാന കൃത്യങ്ങളില്‍ മുമ്പും ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ അറസ്റ്റ് അനിവാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ കാരവാനില്‍ വെച്ചാണ് രഞ്ജിത് മോശമായി പെരുമാറിയതെന്നതാണ് പരാതി.

സാക്ഷികളുടെ മൊഴിയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. സാഹചര്യ തെളിവുകള്‍ രഞ്ജിത്തിനെതിരെ ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിന് പിന്നാലെ യുവതി കരഞ്ഞുകൊണ്ട് ഷൂട്ടിംഗ് സൈറ്റില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നുവെന്നും അവിടെ ഉണ്ടായിരുന്നവര്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് വ്യക്തമാക്കി. നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here